ഗിന്നസ് റെക്കോർഡ് നേട്ടവുമായി ഒരു 'കുഞ്ഞ് 'എഴുത്തുകാരി; ബെല്ല ജെയ് ഡാർക്ക്‌

By: 600002 On: Jun 18, 2022, 5:43 PM

കളിചിരികളുമായി നടക്കേണ്ട പ്രായത്തിൽ സ്വന്തമായി ഒരു പുസ്തകം തന്നെ എഴുതി ഒരു അഞ്ച് വയസുകാരി ലോകശ്രദ്ധയാകർഷിക്കുന്നു. ബ്രിട്ടണിൽ നിന്നുള്ള ബെല്ല ജെയ് ഡാർക്ക് എന്ന കുട്ടിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി(സ്ത്രീ) എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ആയിരത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ‘ദി ലോസ്റ്റ് ക്യാറ്റ്’ എന്ന പുസ്തകമാണ് കുഞ്ഞുബെല്ല എഴുതി പ്രസിദ്ധീകരിച്ചത്.  പൊതുവെ കഥയും കവിതയും വായിക്കാനും കേൾക്കാനും ഇഷ്ട്ടപ്പെടുമെങ്കിലും  ഇത്ര ചെറിയ പ്രായത്തിലെ എഴുതി തുടങ്ങുന്നവർ വളരെ അപൂർവമാണ്. 
 
ബെല്ലയുടെ മൂത്ത സഹോദരി ലേസി-മെയ് ആണ് പുസ്തകത്തിന്റെ പുറകുവശത്തുള്ള ചിത്രം വരച്ചിരിക്കുന്നത്. പുസ്തകത്തിലെ മറ്റെല്ലാ ചിത്രങ്ങളും കുഞ്ഞുബെല്ല തന്നെയാണ് വരച്ചത്. പോർട്ട്‌ലാൻഡിലെ പ്രസാധകരായ ജിഞ്ചർ ഫയർ പ്രസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.