ഷിബു ബേബി ജോണിന്റെ സിനിമയില്‍ നായകനാകാനൊരുങ്ങി മോഹന്‍ലാല്‍

By: 600002 On: Jun 18, 2022, 5:36 PM

ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണിന്റെ പുതിയ സിനിമാ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.  യുവ സംവിധായകനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ  പങ്കുവെക്കുമെന്നും അദ്ദേഹം കുറിച്ചു.