2 മാസം മുൻപ് നായയുടെ കടിയേറ്റ സ്ത്രീ പേവിഷബാധയേറ്റു മരിച്ചു. നായയുടെ കടിയേറ്റിട്ടും ചികിത്സ തേടാതിരുന്ന ഇടുക്കി മുരിക്കാശേരി തേക്കിന്തണ്ട് സ്വദേശി ഓമന (65) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പേവിഷബാധയേറ്റതിന്റെ ലക്ഷണങ്ങളോടെ ഇവരുടെ സ്ഥിതി ഗുരുതരമായതോടെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളേജിൽ വച്ചാണ് മരണം.