കോഴിക്കോട് പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കക്കാട്ടുമ്മൽ ജലീലിന്റെ മകൻ റിയാൻ അലിയാണ് (11) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ മഠത്തുംപൊയിൽകടവിനു സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പമാണ് റിയാൻ പുഴയിൽ ഇറങ്ങിയത്. തുടർന്ന് ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിയാനെ രക്ഷപ്പെടുത്താനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. റിയാന്റെ സുഹൃത്ത് രക്ഷപെട്ടു.