ചിറാപുഞ്ചിയിൽ കാൽ നൂറ്റാണ്ടിനിടയിലെ റെക്കോർഡ് മഴ രേഖപ്പെടുത്തി

By: 600002 On: Jun 18, 2022, 3:10 PM

1995 ന് ശേഷമുള്ള റെക്കോർഡ് മഴയാണ് മേഘാലയയിലെ ചിറാപുഞ്ചിയിൽ രേഖപ്പെടുത്തിയത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 972 മില്ലിമീറ്റർ മഴ പെയ്തതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലോകത്തിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ചിറാപുഞ്ചി. ജൂണിൽ മാത്രം ഒന്‍പത് തവണ 800 മില്ലീമീറ്ററിലേറെ മഴ ലഭിച്ചതായാണ് കണക്കുകൾ.
 
ഈ മാസം ഇതുവരെ 4081 മില്ലീമീറ്റർ മഴയാണ് ചിറാ പുഞ്ചിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മേഘാലയയിൽ മഴ തകർത്ത് പെയ്യുന്നുണ്ടെങ്കിലും അയൽ സംസ്ഥാനങ്ങളായ മണിപ്പൂരിലും മിസോറാമിലും ത്രിപുരയിലുമെല്ലാം  മഴയുടെ അളവ് പകുതിയോളം കുറഞ്ഞിട്ടുണ്ട്.