വാടക വർധനയ്ക്ക് പരിധി നിശ്ചയിക്കാനൊരുങ്ങി ബീ സി ഗവണ്മെന്റ്

By: 600002 On: Jun 18, 2022, 3:04 PM

പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിൽ  അനുവദനീയമായ വാർഷിക വാടക വർദ്ധനവിന് പരിധി നിശ്ചയിക്കുന്ന കാര്യം ബീ സി ഗവണ്മെന്റ് പരിഗണിക്കുന്നു. ജീവിതച്ചെലവ് വർദ്ധിക്കുന്നതിനാൽ വാടകക്കാരുടെ ഭാരം ലഘൂകരിക്കുന്നതിന് പരിഗണനയിലുള്ള വിവിധ പോളിസി ഓപ്ഷനുകളിൽ ഒന്നാണ് വാടക വർധനയ്ക്ക് പരിധി നിശ്ചയിക്കുക എന്നത്.  നിലവിൽ, പണപ്പെരുപ്പത്തിന് അനുസൃതമായി വാടക ഉയർത്താൻ ഉടമസ്ഥർക്ക് അനുവാദമുണ്ട്.

ഉപഭോക്തൃ വിലയെക്കാൾ കുറവ് വാടക വർദ്ധനവിനുള്ള  സാധ്യതയാണ് ഗവണ്മെന്റ് പരിശോധിക്കുന്നത് എന്ന് ഹൗസിങ് ചുമതല വഹിക്കുന്ന മന്ത്രി ഡേവിഡ് എബി പറഞ്ഞു.വാടകക്കാർക്ക് വീട്ടുവാടക താങ്ങാനാകുമെന്ന് ഉറപ്പാക്കുകയും അതുവഴി ഭവനരഹിതരെ കുറയ്ക്കുകയുമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വാടകയ്ക്ക് 400 ഡോളർ റിബേറ്റ് നൽകുമെന്ന് ഗവണ്മെന്റ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.