അമേരിക്കയിൽ 5 വയസ്സിന് താഴെയുള്ള ആദ്യ കോവിഡ് വാക്‌സിന് അനുമതി നൽകി എഫ്.ഡി.എ

By: 600002 On: Jun 18, 2022, 2:58 PM

ശിശുക്കൾക്കും പ്രീസ്‌കൂൾ കുട്ടികൾക്കുമായുള്ള ആദ്യ കോവിഡ് വാക്‌സിന്  എഫ്.ഡി.എ അനുമതി നൽകി.   അടുത്ത ആഴ്ച മുതൽ വാക്സിനുകൾ നൽകി തുടങ്ങും. മോഡേണയുടെയും, ഫൈസറിന്റെയും വാക്‌സിനുകൾക്ക്  ഉപദേശക സമിതിയുടെ ഏകകണ്ഠമായ ശുപാർശയെ തുടർന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം നൽകിയത്. ഇതോടെ യു.എസി ലെ 5 വയസ്സിന് താഴെയുള്ള  ഏകദേശം 18 ദശലക്ഷം കുട്ടികൾ വാക്‌സിൻ ലഭ്യമാകും. യു.എസ് ഫെഡറൽ ഡാറ്റ പ്രകാരം, 5 വയസ്സിന് താഴെയുള്ള ഏകദേശം 440 കുട്ടികൾ ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.