കാൽഗറിയിൽ മൂന്ന് ദിവസത്തിനിടെ എട്ട് ഫാർമസികളിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങൾ കാൽഗറി പോലീസ് സർവീസ് പുറത്തുവിട്ടു. ചൊവ്വാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയിൽ കാൽഗറിയിലെ ഫാർമസികളിൽ നടന്ന കവർച്ചാ ശ്രമങ്ങളിലെ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരാണ് പ്രായപൂർത്തിയാകാത്ത ഇരുവരും. പല കവർച്ചാശ്രമങ്ങളിലും പ്രതികൾ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
പണവും നർക്കോട്ടിക്ക് ഡ്രഗ്ഗുകളുമാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
സുരക്ഷ വർധിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി സ്റ്റോറുകളിൽ നർക്കോട്ടിക് ഡ്രഗ്ഗുകൾ സേഫുകളിൽ സൂക്ഷിക്കുകയും എല്ലാ ലൊക്കേഷനുകളിലും, അലാമും, ക്യാമറ സംവിധാനങ്ങളും അപ്‌ഡേറ്റ് ചെയ്യുകയും ഇൻ-സ്റ്റോർ ട്രാഫിക് പരിമിതപ്പെടുത്തുകയും ചെയ്യണമെന്ന് ആൽബെർട്ട കോളേജ് ഓഫ് ഫാർമസി അറിയിച്ചു.
പ്രതികളെ കാണുകയോ, സംശയം തോന്നുകയോ ചെയ്യുന്നവർ ഉടൻ തന്നെ 403-266-1234 എന്ന നമ്പറിൽ സി.പി.എസ് നെ ബന്ധപ്പെടുവാൻ പോലീസ് നിർദ്ദേശിച്ചു.