കൂടിയ അളവിൽ മെഥനോൾ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് റോക്കി മൗണ്ടൻ സോപ്പ് കമ്പനി നിർമ്മിച്ച ആറ് ഹാൻഡ് സാനിറ്റൈസറുകൾക്ക് ഹെൽത്ത് കാനഡ വ്യാഴാഴ്ച റീ കോൾ നോട്ടീസ് നൽകി. റോക്കി മൗണ്ടൻ സോപ്പ് കമ്പനിയുടെ നോമാഡ് ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുന്ന ആളുകൾ ഉടൻ തന്നെ അവ ഉപയോഗിക്കുന്നത് നിർത്തണമെന്നും എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ തോന്നിയാൽ ഒരു ഹെൽത്ത് പ്രൊഫഷണലുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
ഗുണനിലവാരത്തെ സംബന്ധിച്ച ആശങ്കകൾ കാരണം ആറ് സാനിറ്റൈസറുകൾ തിരിച്ചു വിളിച്ചിട്ടുണ്ടെന്നും ഉൽപ്പന്നങ്ങളിൽ അപ്രഖ്യാപിത മെഥനോൾ അടങ്ങിയിരിക്കാമെന്നും ഏജൻസി പറഞ്ഞു. ഉയർന്ന അളവിലുള്ള മെഥനോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം സ്കിൻ ഇറിറ്റേഷൻ, ഐ ഇറിറ്റേഷൻ, ശ്വസന പ്രശ്നങ്ങൾ, തലവേദന എന്നിവയ്ക്ക് കാരണമാകുമെന്നും ഇവ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിക്കാമെന്നും ഹെൽത്ത് കാനഡ 2021-ൽ അറിയിച്ചിരുന്നു.
ലേബലിംഗ് ഇഷ്യൂ മൂലം റോക്കി മൗണ്ടൻ സോപ്പ് കമ്പനിയുടെ ചില ഹാൻഡ് സാനിറ്റൈസറുകൾ 2020-ലും തിരിച്ചു വിളിച്ചിരുന്നു.
നോമാഡ് ഹാൻഡ് സാനിറ്റൈസർ ജാസ്മിൻ (ഇഥൈൽ ആൽക്കഹോൾ 60 - 80 ശതമാനം), നോമാഡ് ഹാൻഡ് സാനിറ്റൈസർ ലാവെൻഡർ (ഇഥൈൽ ആൽക്കഹോൾ 75.12 ശതമാനം), നോമാഡ് ഹാൻഡ് സാനിറ്റൈസർ ലെമൺഗ്രാസ്; നോമാഡ് ഹാൻഡ് സാനിറ്റൈസർ സെന്റ് ഫ്രീ (ഇഥൈൽ ആൽക്കഹോൾ 80 ശതമാനം), നോമാഡ് ഹാൻഡ് സാനിറ്റൈസർ സെന്റ് ഫ്രീ (ഇഥൈൽ ആൽക്കഹോൾ 75 ശതമാനം), നോമാഡ് ഹാൻഡ് സാനിറ്റൈസർ: സമ്മർ ടൈം (ഇഥൈൽ ആൽക്കഹോൾ 60 - 80 ശതമാനം), നോമാഡ് ഹാൻഡ് സാനിറ്റൈസർ: വിന്റർ ചിയർ (ഇഥൈൽ ആൽക്കഹോൾ 74.56 ശതമാനം) എന്നിവയാണ് ഹെൽത്ത് കാനഡ റീ കോൾ നൽകിയിരിക്കുന്ന ഹാൻഡ് സാനിറ്റൈസറുകൾ.
കാനഡയിലുടനീളം ഇത് വരെ തിരിച്ചുവിളിച്ചിട്ടുള്ള ഹാൻഡ് സാനിറ്റൈസറുകളുടെ ലിസ്റ്റ് https://recalls-rappels.