ജി.സി.സി യിലെ താമസക്കാർക്ക് ഇനി വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം

By: 600002 On: Jun 17, 2022, 7:28 PM

ജി.സി.സി (ഗൾഫ് കോപ്പറേഷൻ കൗൺസിൽ) രാജ്യങ്ങളിലെ താമസക്കാർക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുമതി നൽകാനൊരുങ്ങി അധികൃതർ. കച്ചവടം, വിനോദ സഞ്ചാരം, ഉംറ എന്നിവയ്‌ക്കുവേണ്ടി സൗദി സന്ദർശിക്കാനാണ്  അനുമതി നൽകുക. എന്നാൽ, വിസയില്ലാതെ ഹജ് കർമം ചെയ്യാൻ അനുമതിയില്ല. 
 
ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് കരുതുന്നത്. നിയമം നിലവിൽ വന്നാൽ, ജി.സി.സി യിൽ ഉൾപ്പെടുന്ന യു.എ.ഇ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ താമസക്കാർക്ക് വർക്ക് വിസയോ റെസിഡൻ്റ് വിസയോ ഉണ്ടെങ്കിൽ സൗജന്യമായി സൗദി അറേബ്യ സന്ദർശിക്കാം.
 
എന്നാൽ, നിർമാണതൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങിയവരെ വിസയില്ലാതെ സൗദിയിലേക്ക് പ്രവേശിപ്പിക്കില്ല. പ്രൊഫഷണലുകൾക്കും കൃത്യമായ വരുമാനം ഉള്ളവർക്കുമാണ് അവസരം ലഭിക്കുക.