
കോഴിക്കോട് കടലുണ്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ തടഞ്ഞു. ചാലിയം ജംഗ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്താണ് സംഭവം. പെണ്‍കുട്ടി തന്നെയാണ് സഹായം തേടി അധികൃതരെ വിളിച്ചത്. തുടര്‍ന്ന് സബ് കളക്ടര്‍ ചെല്‍സാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി.
പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടി, തന്റെ ഇഷ്ടമില്ലാതെ വീട്ടുകാർ വിവാഹം നടത്താൻ തീരുമാനിച്ചതോടെയാണ് ചൈൽഡ് ലൈനെ ബന്ധപ്പെട്ടത്. പഠിച്ച് നല്ലൊരു ജോലി നേടണം എന്നാണ് ആഗ്രഹമെന്നും വിവാഹത്തിന് സമ്മതമല്ലെന്നും പെൺകുട്ടി അഭ്യർത്ഥിച്ചു. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇടപെട്ട് കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും ചടങ്ങ് തടയുകയുമായിരുന്നു.