മോൺട്രിയലിൽ വ്യാഴാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിൽ 2 വീടുകൾ കത്തിനശിച്ചു

By: 600002 On: Jun 17, 2022, 4:58 PM

നോർത്ത് മോൺട്രിയലിൽ വ്യാഴാഴ്ച്ച ഉച്ചയ്ക്കുശേഷം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ 2 വീടുകൾ പൂർണ്ണമായി കത്തിനശിച്ചു. മറ്റൊരു വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വൈകുന്നേരം 4:15 ഓടെ ഓഫ്-ഐലൻഡ് പ്രാന്തപ്രദേശമായ സിരിസിയേഴ്‌സ്‌ സ്ട്രീറ്റിലാണ്  വീടിന് മിന്നലേറ്റതെന്ന് പോലീസ് പറഞ്ഞു. ഒരു വീടിനാണ് മിന്നലേറ്റത്‌. ശക്തമായ കാറ്റ് സമീപത്തെ 2  വീടുകളിലേക്കുകൂടി തീ പടരുന്നതിന് കാരണമായി. അപകടത്തിൽ ആർക്കും പരിക്കില്ല. സമീപത്തെ ഒൻപത് താമസക്കാരെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. ഇവരെ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ  മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഫയർഫൈറ്റേഴ്സ്  ടീം അംഗങ്ങളുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തെ തുടർന്നാണ് തീ അണയ്ക്കാനായത്.