2026 ഫിഫ വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കാൻ വാൻകൂവറും ടൊറന്റോയും

By: 600007 On: Jun 17, 2022, 5:26 AM

 

കാനഡ, യു.എസ്, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ കാനഡയിൽ നിന്ന് വാൻകൂവറും ടൊറന്റോയും തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഷോർട്ട്‌ലിസ്റ്റിൽ എഡ്മന്റണിലെ കോമൺവെൽത്ത് സ്റ്റേഡിയവും ഫൈനലിസ്റ്റുകളിൽ ഉണ്ടായിരുന്നുവെങ്കിലും തിരഞ്ഞെടുക്കപ്പെട്ടില്ല.

2015-ൽ  ഫിഫ വനിതാ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയായ ബി.സി പ്ലേസിലാണ് വാൻകൂവർ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സ്റ്റേഡിയത്തിന് ഏകദേശം 54,000 കപ്പാസിറ്റിയും ആർട്ടിഫിഷ്യൽ പ്രതലവുമുണ്ട്.

ബി.എം.ഒ ഫീൽഡിലാണ് ടൊറന്റോയിൽ മത്സരങ്ങൾ നടക്കുന്നത്. ഇവിടെ 28,000 കാണികളെ ഉൾക്കൊള്ളാനാവും. എന്നാൽ ഫിഫയ്ക്ക് മിനിമം 45,000 സീറ്റുകൾ ആവശ്യമായതിനാൽ   താൽക്കാലിക സീറ്റുകൾ കൂടി ഉപയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കാനഡയിൽ 10 മത്സരങ്ങളാവും നടക്കുകയെന്നാണ് റിപ്പോർട്ട്. ലോകകപ്പിന് മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമാണ്. 2026 ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന നഗരങ്ങൾ:
കാനഡ- വാൻകൂവർ,ടൊറന്റോ.
യു.എസ്- സിയാറ്റിൽ, സാൻ ഫ്രാൻസിസ്കോ,ലോസ് ഏഞ്ചൽസ്, ഡാളസ്,അറ്റ്ലാന്റ,ഹൂസ്റ്റൺ, കൻസാസ് സിറ്റി, മിയാമി, ഫിലാഡൽഫിയ, ന്യൂയോർക്ക് സിറ്റി, ബോസ്റ്റൺ.
മെക്സിക്കോ-  ഗ്വാഡലജാര,മോണ്ടെറി, മെക്സിക്കോ സിറ്റി,