സൈബർ ബുള്ളിയിങ്ങിന് ജപ്പാനിൽ ഇനിമുതൽ ജയിൽ ശിക്ഷ

By: 600002 On: Jun 16, 2022, 5:03 PM

പേരും മുഖവും വെളിപ്പെടുത്താതെ ഒരു ഐഡിക്കപ്പുറം ഇരുന്ന് ആളുകളെ അധിക്ഷേപിക്കുകയും കളിയാക്കുകയും ചെയ്യുന്ന സൈബർ ബുള്ളിയിങ് എന്ന വിപത്തിന് ജയിൽ ശിക്ഷ നൽകുന്ന നിയമം ജപ്പാൻ പുറത്തിറക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓണ്‍ലൈന്‍ വഴി ഒരാളെ അപമാനിക്കുന്നത് കുറ്റമാക്കിക്കൊണ്ടുള്ള നിയമം ജപ്പാന്‍ പാര്‍ലമെന്റ് പാസാക്കിയത്.

ഈ വേനലവസാനത്തോടെ രാജ്യത്തു  ഭേദഗതി പ്രാബല്യത്തില്‍ വരും. നിയമം വന്നാൽ ഓണ്‍ലൈന്‍ വഴി മറ്റുള്ളവര്‍ക്ക് എതിരെ അധിക്ഷേപകരവും അപമാനകരവുമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും മൂന്ന് ലക്ഷം യെന്‍ പിഴയും അടയ്‌ക്കേണ്ടി വരും. എന്നാൽ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെ ഉള്ള വെല്ലുവിളിയാണെന്നാണ് ചില ആളുകളുടെ അഭിപ്രായം.