സാസ്ക്കറ്റൂണിൽ നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് ഒരാൾ മരിച്ചതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി. 43 കാരനായ നോയലാണ് മരിച്ചത്. അയൽക്കാരെ സഹായിക്കുന്നതിനിടെ രണ്ട് നായ്ക്കൾ നോയലിനെ ആക്രമിക്കുകയായിരുന്നുവെന്ന് സഹോദരി ജിസെല്ലെ പറയുന്നു. നായ്ക്കൾ പുറകിലൂടെയെത്തി നോയലിന്റെ മേൽ ചാടി വീണ് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ എത്തി നായ്ക്കളെ പിന്തിരിപ്പിച്ചു. താൻ എത്തി സി.പി.ആർ നൽകിയെങ്കിലും സഹോരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ജിസെല്ല മാധ്യമങ്ങളോട് പറഞ്ഞു. നായ്ക്കളുടെ ഉടമസ്ഥരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. അതിനാൽ ഉടമസ്ഥർക്കെതിരെ കേസ് ചാർജ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
ജൂൺ ഒന്നിന് നടന്ന സംഭവത്തെപ്പറ്റി സാസ്ക്കറ്റൂൺ കൊറോണേഴ്സ് സർവീസാണ് അന്വേഷണം നടത്തുന്നത്. പോസ്റ്റ്മോർട്ടം പരിശോധന പൂർത്തിയായെന്നും ഏകദേശം ആറു മാസത്തിനുള്ളിൽ ഫലം ലഭ്യമാകുമെന്നും കൊറോണേഴ്സ് സർവീസ് അറിയിച്ചു.