വിപണിയിലെ ചാഞ്ചാട്ടം (Market volatility) അഭിമുഖീകരിക്കുന്നതുകൊണ്ട് 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുകയാണെന്ന് കനേഡിയൻ ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സർവീസ് കമ്പനി വെൽത്ത് സിംപിൾ. ടൊറന്റോ ആസ്ഥാനമായുള്ള ബിസിനസ്സിലെ ജീവനക്കാർക്ക് അയച്ച കത്തിലാണ് നിലവിൽ ജോലി ചെയ്യുന്ന 1,262 പേരിൽ 159 പേരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചിട്ടുള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാൻഡെമിക്കിനിടയിൽ വിപണി കുതിച്ചുയരുകയും ബിസിനസ്സ് മികച്ച രീതിയിൽ വളരുകയും ചെയ്തെങ്കിലും നിലവിൽ സ്ഥിതി മോശമായി. ക്ലയന്റുകൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിപണി അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്. മാറുന്ന സാഹചര്യങ്ങൾ ക്കനുസരിച്ച് നിക്ഷേപം, ബാങ്കിംഗ് തുടങ്ങിയ പ്രധാന ബിസിനസുകളിലും ക്രിപ്‌റ്റോകറൻസികൾ പോലെയുള്ള ഉൽപ്പന്നങ്ങളിലേക്കും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അധികൃതർ അറിയിച്ചു.