ഭാഷാ നിയമം ബിൽ 96 പാസാക്കിയതോടെ, വിവാഹ സർട്ടിഫിക്കറ്റുകൾക്ക് പുറമെ ജനന-മരണ സർട്ടിഫിക്കറ്റുകളും ഫ്രഞ്ച് ഭാഷയിൽ നൽകാൻ ക്യുബെക്ക് സർക്കാർ പദ്ധതിയിടുന്നു. ചൊവ്വാഴ്ച്ചയാണ് ക്യുബെക്ക് നീതിന്യായ വകുപ്പ് മാറ്റം സ്ഥിരീകരിച്ചത്.
ജൂൺ 1-ന് ബിൽ 96 പ്രാബല്യത്തിൽ വന്നത് മുതൽ ഇംഗ്ലീഷ് വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കില്ലെന്ന് വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ ജനന-മരണ സർട്ടിഫിക്കറ്റുകളും ഫ്രഞ്ച് ഭാഷയിൽ നൽകാനൊരുങ്ങുന്നത്.
നിയമത്തിൽ മാറ്റം വന്നാലും ആളുകൾക്ക് ഡിക്ലറേഷനുകൾ ഇംഗ്ലീഷിൽ നൽകാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. സർട്ടിഫിക്കറ്റുകൾ ഫ്രഞ്ച് ഭാഷയിൽ ആയിരിക്കും ലഭിക്കുന്നത്. പ്രവിശ്യയിൽ ഇരുഭാഷകളും ഔദ്യോഗികമായതിനാൽ നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്