വരുന്നു കേരളത്തിൽ മറ്റൊരു അടിപൊളി ഹൈവേ

By: 600065 On: Jun 15, 2022, 6:05 PM

Written by, Biju Panicker, Qatar.

കേരളത്തിൽ ഇതുവരെ കാണാത്ത രീതിയിൽ നിരവധി അണ്ടർപാസ്സുകളും, പതിനേഴു ബൈപാസ്സുകൾ, 30 km നീളത്തിൽ എലിവേറ്റഡ് റോഡുകൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ കൂടി NH 66 ന്റെ പണി പുരോഗമിക്കുക ആണല്ലോ, എന്നാൽ ഇതിനേക്കാൾ മികച്ച ഒരു റോഡ് കൂടി കേരളത്തിന്റെ വ്യവസായ തലസ്ഥാനം ആയ കൊച്ചിയിൽ നിന്ന് വരുവാൻ പോകുന്നു.

കൊച്ചി-തൂത്തുക്കുടി സാമ്പത്തിക ഇടനാഴിയുടെ ഒരു പ്രധാന ഭാഗം ആണ്, ഈ പറഞ്ഞ വരാനിരിക്കുന്ന കൊച്ചി-തേനി ഗ്രീൻഫീൽഡ് ദേശീയ പാത. ഇത് വന്നു കഴിയുമ്പോൾ കൊച്ചിയിൽ നിന്ന് മധ്യ തമിഴ്‌നാട്ടിലേക്കുള്ള ദൂരം 30 കിലോമീറ്ററെങ്കിലും കുറയ്ക്കും.

ഇത് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള ചരക്കു നീക്കം സുഗമം ആകും, കൊച്ചി തുറമുഖത്തിന് നല്ലൊരു കൂട്ടാകും ഈ റോഡ്. കേരളത്തിലെ പ്രധാന ടൂറിസം മേഖല ആയ മൂന്നാർ കൊച്ചിയിൽ നിന്ന് ഒരു മണിക്കൂർ കൊണ്ട് എത്താനാകും, അത് തന്നെ ടൂറിസം വികസനത്തിന് നിദാനം ആകും.

ഈ ഹൈവേ അങ്ങനെ കേരളത്തിന്റെ വ്യാവസായിക, വിനോദസഞ്ചാര മേഖലകളെ ഉത്തേജിപ്പിക്കാൻ കഴിയുന്ന ഒരു 10000 കോടിയുടെ വമ്പൻ ഹൈവേ ആകും ഇത്. ഈ കൊച്ചി-തേനി ഗ്രീൻഫീൽഡ് ദേശീയ പാതയുടെ സംസ്ഥാനത്തിനുള്ളിലെ സർവേപ്രവർത്തനങ്ങൾ പൂർത്തിയായി. നിലവിലെ ഇടുങ്ങിയ NH 85ന് പകരമുള്ള പുതിയ ഗ്രീൻഫീൽഡ് ഹൈവേ 45 മീറ്റർവീതിയിൽ ആണ് വരുന്നത്.

എന്താണീ ഗ്രീൻഫീൽഡ് ഹൈവേകൾ എന്നറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ:  https://www.facebook.com/103867902008987/posts/112901491105628/?d=

ഇപ്പോൾ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അലൈൻമെന്റിനൊപ്പം കല്ലിടൽ പ്രക്രിയആരംഭിക്കും, ഇത് നിലവിലെ NH 85 ന്റെ തെക്ക് വശത്തുകൂടെ നീളത്തിൽ തേനി വരെ കടന്നുപോകും. ആറുമാസത്തിനകം നിർമാണത്തിന് മുന്നോടിയായുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം.

റിപ്പോർട്ടുകൾ അനുസരിച്ച്, ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ ഹൈവേയാകാൻ കഴിയുന്ന ഈപുതിയഹൈവേ, വരാനിരിക്കുന്ന പുതിയ കൊച്ചി ബൈപാസിൽ (അങ്കമാലിക്കും കുണ്ടന്നൂരിനും ഇടയിലുള്ള NH544) മറ്റക്കുഴിക്ക് സമീപം ആരംഭിച്ച് മനോഹരമായ ഇടുക്കി ജില്ലയുടെ മധ്യഭാഗങ്ങളിലൂടെ പോകും.