പ്രശസ്ത തകിൽ വിദ്വാൻ ആർ. കരുണാമൂർത്തി അന്തരിച്ചു

By: 600002 On: Jun 15, 2022, 5:50 PM

പ്രശസ്ത തകിൽ വിദ്വാൻ ആർ കരുണാമൂർത്തി (53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
 
വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ് കരുണാമൂർത്തി. വൈക്കം ക്ഷേത്ര കലാപീഠം മുൻ അധ്യാപകനായിരുന്നു. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കലാപ്രകടനം നടത്തിയിട്ടുണ്ട്.