സംഗീതലോകത്ത് നിന്ന് ഇന്റർവെൽ എടുക്കുന്നുവെന്ന് ബി.ടി.എസ്

By: 600002 On: Jun 15, 2022, 5:44 PM

ദക്ഷിണകൊറിയൻ മ്യൂസിക്ക് ബോയ് ബാൻഡ് ബി.ടി.എസ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്രമായി സംഗീത ജീവിതം ആരംഭിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു. ബാൻഡ് 9 വർഷം പൂർത്തിയാക്കിയതിനോടാനുബന്ധിച്ചു നടത്തിയ  അത്താഴ വിരുന്നിനു ശേഷമാണ് ബി.ടി.എസിന്റെ പ്രഖ്യാപനം. ആർ.എം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജംഗ്കൂക്ക് എന്നിവരാണ് ബാൻഡിലുള്ളത്.
 
ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ വഴി കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബി.ടി.എസ്  അറിയിച്ചിരിക്കുന്നത്. ബാൻഡ് അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ ലോകത്തിനു മുന്നിലെത്തുമെന്നും സംഘം അറിയിച്ചു.  ബാൻഡിന്റെ അടുത്ത ആൽബത്തിനു വേണ്ടി കാത്തിരുന്ന ആരാധകർക്ക് പുതിയ തീരുമാനം നിരാശ നൽകുന്നുണ്ട്.
 
സൈനിക സേവനത്തിനു പോകേണ്ടതിനാലാണ് ബി.ടി.എസ് ഇടവേളയെടുക്കുന്നത് എന്ന തരത്തിലും ചർച്ചകൾ പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.