കിംബെര്‍ലെ സ്ട്രാബിള്‍; ഡോക്ടറേറ്റ് നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി

By: 600002 On: Jun 15, 2022, 4:56 PM

ഡോക്ടറേറ്റ് നേടിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന ബഹുമതിയുമായി യു.എസിലെ മൊണ്ടാന സ്വദേശി കിംബെര്‍ലെ സ്ട്രാബിള്‍. പതിനേഴ് വയസുമാത്രം പ്രായമുള്ള കിംബെര്‍ലെ കാലിഫോർണിയ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുന്നത്.

തന്റെ പ്രായക്കുറവ് ഡോക്ടറേറ്റ് നേടുന്നതിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിചെന്ന് കിംബെര്‍ലെ പറയുന്നു.  ഗ്ലോബൽ ലീഡർഷിപ്പ് എന്ന വിഷയത്തിലാണ് കിംബെർലെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. ഡോക്ടറേറ്റ് സ്വന്തമാക്കുന്ന അമേരിക്കയിലെ ആദ്യത്തെ പ്രായം കുറഞ്ഞ വ്യക്തിയും കിംബെർലെ ആണ്.

മകളുടെ നേട്ടത്തിൽ വളരെ സന്തോഷമുണ്ടെന്ന് കിംബെർലെയുടെ മാതാപിതാക്കൾ പ്രതികരിച്ചു.  കിംബെർലെയുടെ സഹോദരി പതിനെട്ട് വയസ്സിൽ ബിരുദാനന്തരം ബിരുദം നേടിയിരുന്നു. ഇളയ സഹോദരങ്ങളും ബിരുദം നേടാനുള്ള തയ്യാറെടുപ്പിലാണ്.