
ഭാരത് ഗൗരവ് സ്കീമിന് കീഴിലെ ആദ്യ സ്വകാര്യ ട്രെയിന്‍ ഓടിത്തുടങ്ങി . കോയമ്പത്തൂരില്‍ നിന്ന് മഹാരാഷ്ട്രയിലെ സായി നഗര്‍ ഷിര്ദിവരെയാണ് ട്രെയിൻ ആദ്യ സര്‍വീസ് നടത്തുന്നത്. തിരുപ്പൂര്‍, ഈറോഡ്, സേലം, യെലഹാങ്ക, ധര്‍മവാരം,വാല്ദി എന്നിവിടങ്ങളിലൂടെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. 20 കോച്ചുകളാണ് ട്രെയിനിനുള്ളത്.
ട്രെയിനിനുള്ളില്‍ ഗുണനിലവാരമുള്ള ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ടോയ്ലെറ്റുകൾ ഇടക്കിടെ വൃത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു. എമർജൻസി ആവശ്യങ്ങൾക്ക് ഡോക്ടര്‍മാരും ട്രെയിനിലുണ്ടാകും. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, എ.സി മെക്കാനിക്ക്, പ്രൈവറ്റ് സെക്യൂരിറ്റിമാര്‍ എന്നിവരും ട്രെയിനിൽ ഉണ്ടാകും.
ഓരോ കോച്ചിലും ബാസ് സൗണ്ടിംഗ് സ്പീക്കറുകളുണ്ട്. യാത്രക്കാരുടെ വിരസത അകറ്റുന്നതിനായി ഇടക്കിടെ റെയില്‍ റേഡിയോ ജോക്കിമാരെത്തി യാത്രക്കാരോട് സംസാരിക്കും. ഭക്തിഗാനങ്ങളും ആത്മീയ കഥകളും ട്രെയിനില്‍ പ്ലേ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ട്രെയിനിൽ പുകവലി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്