ടെക്‌സസ്സില്‍ ഡമോക്രാറ്റിക് യു.എസ്. ഹൗസ് സീറ്റില്‍ റിപ്പബ്ലിക്കന്‍ മെയ്‌റ ഫ്‌ളോറന്‍സിന് അട്ടിമറി വിജയം

By: 600084 On: Jun 15, 2022, 4:46 PM

പി പി ചെറിയാൻ, ഡാളസ്.

സൗത്ത് ടെക്‌സസ്: റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സസ്സില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് സ്വാധീനം ഉണ്ടായിരുന്ന 34 ഡിസ്ട്രിക്റ്റ് യു.എസ്.

ഹൗസ് സീറ്റില്‍ ഒഴിവു വന്ന സ്ഥാനത്തേക്ക് ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തനായ നേതാവ് ഡാന്‍ സാഞ്ചസ്സിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മെയ്‌റാ ഫ്‌ളോറല്‍സ് അട്ടിമറി വിജയം നേടി.

2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബൈഡന്‍ നാല് ശതമാനം പോയിന്റുകള്‍ നേടി ഇവിടെ നിന്നും വിജയിച്ചിരുന്നു. ഹിസ്പാനില്‍ വോട്ടര്‍മാര്‍ക്ക് സ്വാധീനം ഉള്ള സീറ്റായിരുന്നു ഇവിടെ നിന്നും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി വിന്‍സന്റി ഗൊണ്‍സാലസ് ആണ് യു.എസ്. ഹൗസിലേക്ക് വിജയിച്ചത്. അദ്ദേഹം രാജിവെച്ച ഒഴിവിലാണ് അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു തിരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്.

വോട്ടെണ്ണലിന്റെ ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടനുസരിച്ചു പോള്‍ ചെയ്ത വോട്ടിന്റെ 50.98%(14780) വോട്ടുകള്‍ നേടി മെയ്‌റ വിജയം ഉറപ്പിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി (ഡമോക്രാറ്റ്) ഡാന്‍ സാഞ്ചസിന് 43.33%(12560) വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഡമോക്രാറ്റിക് സീറ്റ് പിടിച്ചെടുക്കുവാന്‍ കഴിഞ്ഞതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്.