കാനഡയിൽ പകുതിലധികം പേരും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിയുന്നതായി സർവേ റിപ്പോർട്ട്‌

By: 600002 On: Jun 15, 2022, 4:16 PM

ഇലക്ട്രിക് വാഹനങ്ങൾ ട്രെൻഡിയും പ്രകൃതിക്ക് ദോഷം ചെയ്യാത്തതുമാണെങ്കിലും കാനഡയിൽ പകുതിലധികം പേരുംപകുതിയിലധികം പേരും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് താല്പര്യപ്പെടുന്നില്ല എന്ന് സർവേ റിപ്പോർട്ട് ചെയ്യുന്നു. ഗ്യാസ് - ഇലക്ട്രിക് കോമ്പിനേഷനായ  ഹൈബ്രിഡുകളിൽ ആളുകൾക്ക് താൽപ്പര്യമുണ്ടെങ്കിലും പൂർണ്ണമായും ഇലക്ട്രിക് ആയ പ്ലഗ് ഇൻ ചെയ്യുന്ന തരം വാഹനങ്ങൾ (ഇ.വി) വാങ്ങുന്നതിനോട് താല്പര്യമില്ലെന്നാണ് മാർക്കറ്റ് റീസേർച്ച് കമ്പനി ജെഡി പവർ കാനഡ നടത്തിയ  സർവേയിൽ ഭൂരിപക്ഷം കാനഡക്കാരും അഭിപ്രായപ്പെട്ടത്.

സൗത്ത് യു.എസി ലെ ആളുകൾ കാനഡയിലുള്ളവരേക്കാൾ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ  താൽപ്പര്യം കൂടുതൽ കാണിക്കുന്നതായി സർവേ കണ്ടെത്തി. 59 ശതമാനം അമേരിക്കക്കാർ ഇ. വി വാങ്ങുന്നത് പരിഗണിക്കുന്നതായി പറഞ്ഞു.

കൂടിയ ചെലവാണ് ഇ.വി വാങ്ങുന്നതിൽ നിന്നും കാനഡക്കാരെ പിന്തിരിപ്പിക്കുന്നതെന്ന് ജെ.ഡി. പവർ കാനഡയിലെ ഓട്ടോമോട്ടീവ് റിസർച്ച് ആൻഡ് കൺസൾട്ടിംഗ് ഡയറക്ടറായ ജെ.ഡി. നെയ് പറഞ്ഞു. ഇ.വി വാങ്ങുന്നവർക്ക് 5,000 ഡോളർ ഫെഡറൽ ഇൻസെന്റീവ് നൽകുന്നുണ്ട്. അതേസമയം ഒന്റാരിയോയിൽ ഇ.വി റിബേറ്റുകൾ നാല് വർഷം മുമ്പ്  ഗവൺമെന്റ് റദ്ദാക്കിയിരുന്നു. രാജ്യത്ത്  ചില പ്രവിശ്യകൾ  റിബേറ്റ്  വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഭൂരിഭാഗം പ്രവിശ്യകളിലും റിബേറ്റുകൾ ലഭ്യമല്ല.

ആവശ്യമുള്ളിടത്ത് എത്തുന്നതിനുമുമ്പ് ചാർജ് ഇല്ലാതാകുമോ എന്നത് ഒരു പ്രധാന ആശങ്കയായി സർവേ ചൂണ്ടിക്കാട്ടുന്നു.  സർവേ പ്രകാരം ബ്രിട്ടീഷ് കൊളംബിയയിൽ 59 ശതമാനവും ഒന്റാരിയോയിൽ  47 ശതമാനവും അറ്റ്ലാന്റിക് കാനഡയിൽ 35 ശതമാനം പേർ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നതായി പറയുന്നു.