ന്യൂഫൗണ്ട്‌ലാൻഡ് & ലാബ്രഡോർ കാനഡയിലെ ഏറ്റവും സന്തോഷമുള്ള പ്രവിശ്യയെന്ന് സർവേ റിപ്പോർട്ട് 

By: 600007 On: Jun 15, 2022, 1:57 AM

സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ സർവേ പ്രകാരം കാനഡയിലെ ഏറ്റവും ഉയർന്ന ജീവിത സംതൃപ്തിയുള്ള പ്രവിശ്യകളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ന്യൂഫൗണ്ട്‌ലാൻഡ് & ലാബ്രഡോർ . ആരോഗ്യം, ക്ഷേമം, കോവിഡിന്റെ ആഘാതം, പ്രവർത്തനങ്ങൾ, സമയവിനിയോഗം, അടിയന്തര തയ്യാറെടുപ്പ് എന്നിവയെ സംബന്ധിച്ച് 15 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ നിന്നും ഓരോ 3 മാസം കൂടുമ്പോളാണ് സർവേ നടത്തുന്നത്.

സർവേ പ്രകാരം ന്യൂഫൗണ്ട്‌ലാൻഡ് & ലാബ്രഡോറിൽ 61.7 ശതമാനം ആളുകളും  ഉയർന്ന ജീവിത സംതൃപ്തി രേഖപ്പെടുത്തി.  പ്രിൻസ് എഡ്വേർഡ് ഐലൻഡ് (59.7), ക്യുബെക്ക് (58.7), ന്യൂ ബ്രൺസ്‌വിക്ക് (56.8) മാനിറ്റോബ (56.1), ആൽബെർട്ട (52.2), സസ്‌കാസ്ച്വൻ (51.2),നോവ സ്കോഷ്യ (49.9), ഒന്റാരിയോ (48.4), ബ്രിട്ടീഷ് കൊളംബിയ (46.5) എന്നിങ്ങനെയാണ് ബാക്കിയുള്ള പ്രവിശ്യകളുടെ കണക്കുകൾ.