ജൂൺ 20 മുതൽ ആഭ്യന്തര യാത്രയ്ക്കും കാനഡയിൽ നിന്ന് വിദേശത്തേയ്ക്ക് പോകുന്നവർക്ക് ആഭ്യന്തര യാത്രക്കാർക്കും വിദേശത്തേയ്ക്ക് പോകുന്നവർക്കും പൂർണ്ണമായി കോവിഡ് വാക്സിനേഷൻ വേണമെന്ന് നിബന്ധന കാനഡ ഒഴിവാക്കുന്നു. വിദേശത്തേക്ക് പോകുന്നവർക്കുള്ള വാക്‌സിനേഷൻ ആവശ്യകത നിർത്തുകയാണെങ്കിലും കാനഡയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള വാക്‌സിൻ ആവശ്യകതകളിലും എയർപോർട്ടിലും വിമാനത്തിലും നിലവിലുള്ള മാസ്ക് മാൻഡേറ്റിലും മാറ്റം വരുത്തിയിട്ടില്ല.
പുതിയ മാറ്റം അനുസരിച്ച് ജൂൺ 20 മുതൽ വാക്‌സിൻ എടുക്കാത്തവർക്ക് നിയന്ത്രണങ്ങളില്ലാതെ ആഭ്യന്തര, വിദേശ യാത്രകൾ ചെയ്യാം. എന്നാൽ തിരിച്ച് കാനഡയിലേക്ക് പ്രവേശിക്കുമ്പോൾ കോവിഡ് നെഗറ്റീവ് റിസൾട്ടും 1-ാം ദിവസവും,8 -ാം ദിവസവും കോവിഡ് ടെസ്റ്റ് ചെയ്യേണ്ടതും 14 ദിവസം ക്വാറന്റൈനിൽ കഴിയുകയും വേണം. അതോടൊപ്പം തന്നെ വാക്‌സിനേഷൻ നില പരിഗണിക്കാതെ എല്ലാ യാത്രക്കാരും , കാനഡയിൽ പ്രവേശിക്കുന്നതിന് മുൻപ് യാത്ര വിവരങ്ങളും വാക്‌സിനേഷൻ വിവരങ്ങളും അറൈവ് ക്യാൻ ArriveCAN-ൽ അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്.
വിജയകരമായ വാക്സിനേഷൻ കാമ്പെയ്‌നെ തുടർന്നാണ് പുതിയ മാറ്റങ്ങൾ വരുത്തുന്നതെന്ന് ഗവൺമെൻറ് ന്യൂസ് റിലീസിൽ അറിയിച്ചു. പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.canada.ca/en/transport-canada/news/2022/06/suspension-of-the-mandatory-vaccination-requirement-for-domestic-travellers-and-federally-regulated-transportation-workers.html എന്ന ലിങ്കിൽ ലഭ്യമാണ്.