ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ പിന്തള്ളപ്പെട്ട് കേരളം

By: 600002 On: Jun 14, 2022, 5:58 PM

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2021-22-ലെ  ഭക്ഷ്യസുരക്ഷാ സൂചികയിൽ പിന്തള്ളപ്പെട്ട് കേരളം. 57 പോയിന്റോടെ ആറാം സ്ഥാനത്തെക്കാണ് കേരളം പിന്തള്ളപ്പെട്ടത്. 82 പോയിന്റ് നേടിയ തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞവര്‍ഷം 70 പോയന്റോടെ കേരളം രണ്ടാമതായിരുന്നു.
 
77.5 പോയന്റ് നേടിയ ഗുജറാത്താണ് ഭക്ഷ്യ സുരക്ഷയിൽ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തായിരുന്നു ഗുജറാത്ത് ഉണ്ടായിരുന്നത്. 70 പോയിന്റുമായി മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും 65.5 പോയിന്റുമായി ഹിമാചല്‍പ്രദേശും 58.5 പശ്ചിമബംഗാളും 58.5 പോയിന്റുമായി മധ്യപ്രദേശും കേരളത്തിന് മുന്നിലെത്തി. വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആന്ധ്രാപ്രദേശാണ് ഏറ്റവും പിന്നില്‍ നിൽക്കുന്നത്. 26 പോയന്റാണ് ആന്ധ്രപ്രദേശിന്. ഉത്തര്‍പ്രദേശ് 54.5 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.