തിങ്കളാഴ്ച ഏഴ് മങ്കിപോക്സ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ടൊറന്റോയിൽ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 18 ആയതായി പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. സംശയമുള്ള 23 കേസുകൾ സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. മങ്കിപോക്സ് കേസുമായി അടുത്ത സമ്പർക്കമുള്ളവർക്കും ഹൈ റിസ്ക് ഉള്ളവർക്കുമായി കഴിഞ്ഞ ആഴ്ച മുതൽ ടൊറന്റോയിൽ വാക്‌സിൻ ക്ലിനിക് ആരംഭിച്ചിട്ടുണ്ട്.
ടൊറന്റോ പബ്ലിക് ഹെൽത്തും (ടി.പി.എച്ച്) ഗേ മെൻസ് സെക്ഷ്വൽ ഹെൽത്ത് അലയൻസും (ജി.എം.എസ്.എച്ച്) മറ്റ് കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളും ചേർന്ന് നടത്തുന്ന ടൊറന്റോയിലെ ആദ്യത്തെ വാക്സിനേഷൻ ക്ലിനിക്ക് പ്രത്യേകമായി ടൊറന്റോ ബാത്ത്ഹൗസുകളിലെ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഹെൽത്ത് ഒഫീഷ്യൽസ് അറിയിച്ചു.