കാനഡ സിറ്റിസൺഷിപ്പിനായി ഓൺലൈൻ ആയി അപേക്ഷിക്കാം

By: 600007 On: Jun 13, 2022, 9:42 PM

  

 

കാനഡ സിറ്റിസൺഷിപ്പിനായി ഓൺലൈൻ ആയി അപേക്ഷിക്കാം. സിറ്റിസൺഷിപ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ കഴിയുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഐ.ആർ.സി.സി ഓഗസ്റ്റ് 2021 ആരംഭിച്ചിരുന്നു. നിലവിൽ സിംഗിൾ ആയിട്ടുള്ള അപേക്ഷകൾ മാത്രമേ ഓൺലൈൻ ആയി സമർപ്പിക്കാൻ കഴിയൂ. എന്നാൽ 2022 സെപ്റ്റംബർ അവസാനത്തോടെ ഫാമിലികളുടെയും സിറ്റിസൺഷിപ്പ് അപേക്ഷകൾ ഓൺലൈൻ ആയി സ്വീകരിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.ആർ.സി.സി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://citapply-citdemande.apps.cic.gc.ca/en/landing എന്ന ലിങ്ക് സന്ദർശിക്കുക.