രണ്ടാം തവണയും കോവിഡ് പോസിറ്റീവ് ആയി കാനഡ പ്രധാനമന്ത്രി ട്രൂഡോ 

By: 600007 On: Jun 13, 2022, 9:03 PM

തനിക്ക് രണ്ടാം തവണയും കോവിഡ് ബാധിച്ചതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. തിങ്കളാഴ്ച രാവിലെ പോസ്റ്റ് ചെയ്ത ട്വീറ്റിൽ, താൻ കോവിഡ് പോസറ്റീവ് ആയതായും പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും സെല്ഫ് ഐസൊലേഷൻ ചെയ്യുമെന്നും പ്രധാനമന്ത്രി ട്രൂഡോ അറിയിച്ചു .2022 ജനുവരിയിൽ ട്രൂഡോ കോവിഡ് പോസിറ്റീവ് ആയിരുന്നു. 

കഴിഞ്ഞ ആഴ്ച, അമേരിക്കയുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ട്രൂഡോ ലോസ് ഏഞ്ചൽസിൽ പോവുകയും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

വാക്‌സിൻ എടുത്തതിനാൽ തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ആരോഗ്യസംരക്ഷണ സംവിധാനത്തെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനും അതോടൊപ്പം തന്നെ സ്വയ രക്ഷയ്ക്കും വാക്സിൻ എടുക്കാത്തവർ വാക്‌സിൻ എടുക്കുവാനും ബൂസ്റ്റർ ഡോസ് എടുക്കാൻ കഴിയുമെങ്കിൽ എടുക്കുവാനും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.