പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളി സംഘത്തിലെ ഒരാൾ അറസ്റ്റിൽ

By: 600002 On: Jun 13, 2022, 4:35 PM

പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളി സംഘത്തിലുണ്ടായിരുന്ന സന്തോഷ് ജാദവ് ആണ് പിടിയിലായത്. പൂനെയിൽ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ഡൽഹി പൊലീസും ചേർന്ന് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
 
മെയ് 29നാണ് മൂസെവാല കൊല്ലപ്പെട്ടത്. കൊലപാതക കേസിൽ പഞ്ചാബ് സർക്കാർ  ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുടെ സുരക്ഷ കുറച്ചതിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് രൂക്ഷമായ വിമർശനവും കിട്ടിയിരുന്നു. 
 
ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്ന് ഡൽഹി പൊലീസ് പറയുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.