
ബംഗളൂരുവിലെ റേവ് പാർട്ടിയിൽ മയക്ക് മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ബോളിവുഡ് നടൻ സിദ്ധാന്ത് കപൂർ അറസ്റ്റിൽ. നടി ശ്രദ്ധ കപൂറിന്റെ സഹോദരനാണ്.
സിദ്ധാന്ത് കപൂർ ഉൾപ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രക്ത പരിശോധനയിൽ ആറ് പേരുടേയും സാമ്പിൾ പോസിറ്റീവായി. ഉൽസൂർ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ സിദ്ധാന്ത് കപൂർ ഉള്ളതെന്ന് ബംഗളൂരു സിറ്റി ഈസ്റ്റ് ഡിവിഷൻ ഡി.സി.പി ഡോ.ഭീമാശങ്കർ എസ് പറഞ്ഞു.
സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സിദ്ധാന്ത് ജസ്ബാ, ഹസീൻ പാർകർ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്