ഗ്രൂപ്പുകളിൽ ഇനി 512 പേർ വരെയാകാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്

By: 600002 On: Jun 13, 2022, 4:28 PM

ഗ്രൂപ്പ് ഫീച്ചര്‍ ഓപ്ഷനുമായി വാട്സാപ്പ് ബീറ്റാപതിപ്പ്. നിലവില്‍ 256 അംഗങ്ങളെയാണ് ഒരു ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സാധിക്കുക. ഇതാണ് 512 ആക്കി ഉയർത്തുന്നത്. കഴിഞ്ഞമാസമാണ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് വാട്‌സാപ്പ് പ്രഖ്യാപിച്ചത്. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ.ഓ.എസ് ഫോണുക പുതിയ ഫീച്ചര്‍ ലഭ്യമാകും. വാട്‌സാപ്പ് ബീറ്റാ വേര്‍ഷന്‍ 2.22.12.10 ആന്‍ഡ്രോയിഡിലും, ഐ.ഓ.എസ് 22.12.0.70 ലുമാണ് 512 അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ എത്തിയിരിക്കുന്നത്. ഉടൻ തന്നെ എല്ലാ വാട്‌സാപ്പ് ഉപഭോക്താക്കളിലേക്കും ഈ സൗകര്യം എത്തും.
 
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്താൽ സേവനം ഉപയോഗിച്ച് തുടങ്ങാം. ഇതുവരെ ലഭിക്കാത്തവർക്ക് വരും ദിവസങ്ങളിൽ തന്നെ ഫീച്ചർ അപ്ഡേറ്റിലൂടെ എത്തിയേക്കും. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനുള്ള ആർക്കും ഈ സൗകര്യം ലഭിക്കും. പക്ഷേ അപ്‌ഡേറ്റ് ചെയ്ത വാട്‌സ് ആപ്പ് വേർഷനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്.