ഉക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് റഷ്യയിൽ തുടർപഠനത്തിന് അവസരം

By: 600002 On: Jun 13, 2022, 4:14 PM

റഷ്യ – ഉക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ  വിദ്യാർത്ഥികൾക്ക് റഷ്യയിൽ തുടർപഠനത്തിന് അവസരമൊരുക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി റോമൻ ബാബുഷ്‌കിൻ അറിയിച്ചു.  തിരുവനന്തപുരത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
 
വിദ്യാർത്ഥികൾക്ക് വർഷങ്ങൾ നഷ്ടമാകാതെ തുടർ പഠനത്തിന് അവസരമൊരുക്കും. റഷ്യൻ യൂണിവേഴ്സിറ്റികളിലാണ് പ്രവേശനം നൽകുക. ധനനഷ്ട്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ റഷ്യ അവസരം നൽകും. ഇത് സംബന്ധിച്ച് നോർക്ക സി.ഇ.ഒയുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്ന് റഷ്യൻ എംബസി അറിയിച്ചു. പഠനം മുടങ്ങിയ മലയാളി വിദ്യാർത്ഥികൾ റഷ്യൻ ഹൗസുമായി ബന്ധപ്പെടണം എന്ന് നോർക്കാ റൂട്സും റഷ്യൻ എംബസിയും അറിയിച്ചു.