പാലക്കാട് നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

By: 600002 On: Jun 13, 2022, 4:09 PM

പാലക്കാട് നീന്തല്‍ പഠിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ജഗന്‍ (16), സായൂജ് (16) എന്നിവരാണ് മരിച്ചത്. തൃത്താല പടിഞ്ഞാറങ്ങാടിയിലാണ്‌ സംഭവം. കുട്ടികള്‍ നീന്തല്‍ പഠിക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഒഴിവു ദിവസമായതിനാല്‍ കുട്ടികൾ നീന്തല്‍ പരിശീലിക്കുകയായിരുന്നു. മുങ്ങിപ്പോയ കൂട്ടുകാരനെ രക്ഷിക്കാൻ  മറ്റെയാളും  പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.  പുഴയില്‍ മുങ്ങിപ്പോയ ഇരുവരെയും നാട്ടുകാരെത്തി കരയ്ക്കുകയറ്റി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.