ഫുഡ്‌ വേസ്റ്റേജ് കുറക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുമായി ഓട്ടവ

By: 600002 On: Jun 13, 2022, 3:50 PM

ഫുഡ് ബിസിനസ്സുകളിലെ ഭക്ഷണം പാഴാകുന്നത് തടയുന്നതിന് രൂപകൽപ്പന ചെയ്ത ആപ്പ് 'റ്റൂ ഗുഡ് ടു ഗോ ' ഈ ആഴ്ച ഓട്ടവയിൽ ആരംഭിച്ചു. ബിസിനസ്സുകൾക്ക് റ്റൂ ഗുഡ് ടു ഗോ ആപ്പിൽ സൈൻ അപ്പ് ചെയ്ത് ദിവസത്തിൽ ബാക്കി വരുന്ന ഭക്ഷ്യവസ്തുക്കൾ ദിവസാവസാനം 'സർപ്രൈസ് ബാഗുകൾ' ആയി ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ട് നിരക്കിൽ വിൽക്കാൻ കഴിയും.

ജൂൺ 9-ന് ഓട്ടവയിൽ തുടങ്ങിയ ആപ്പുമായി ഇതുവരെ നൂറോളം ബിസിനസ്സുകൾ പങ്കാളികളായതായി കമ്പനി അറിയിച്ചു. ബിസിനസുകളിൽ ഒരു ദിവസം ബാക്കി വരുന്ന ഭക്ഷണസാധനങ്ങൾ ഫ്രീസ് ചെയ്തു സൂക്ഷിച്ചു കുറഞ്ഞ വിലയ്ക്കു സർപ്രൈസ് ബാഗുകളായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. ഏത് ഫുഡ്‌ ഐറ്റം ആണ് ലഭിക്കുന്നത് എന്ന് കസ്റ്റമേഴ്സിന് അറിയാൻ കഴിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

നാണയപ്പെരുപ്പം മൂലം ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നതിനാൽ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ   കിഴിവുള്ള വിലയിൽ ലഭിക്കുന്നത് ചെലവിനെക്കുറിച്ച് അധികം ആകുലപ്പെടാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ആളുകളെ പ്രാപ്തരാക്കുമെന്ന് ബിസിനസ്‌ ഉടമകൾ അഭിപ്രായപ്പെടുന്നു.