തീവ്രമായ കാലാവസ്ഥയെ നേരിടാൻ ബീ സി നിവാസികൾ സജ്ജരാകണമെന്ന് ബി.സി.എ.എ

By: 600002 On: Jun 13, 2022, 3:04 PM

ഏകദേശം ഒരു വർഷമായി മാരകമായ ചൂട് കാലാവസ്ഥ ബീസിയെ ബാധിച്ചിരിക്കുകയാണ്. തീവ്രമായ കാലാവസ്ഥയെ നേരിടാൻ പലരും മുൻകരുതൽ സ്വീകരിച്ചിട്ടില്ലെന്ന് ബി.സി.എ.എ ഇൻഷുറൻസ് പ്രൊഡക്‌റ്റ് ഡയറക്ടർ നമിത കെയേഴ്‌സ് പറയുന്നു. എമർജൻസി തയ്യാറെടുപ്പ് സർവേയിൽ പങ്കെടുത്തവരിൽ 43 ശതമാനം പേരും കാലാവസ്ഥ വ്യതിയാനത്തിനെതിരെ തയ്യാറെടുക്കാൻ ഒന്നും ചെയ്തിട്ടില്ലെന്ന് പറയുന്നു. നിലവിലെ കാലാവസ്ഥ പ്രവചനാതീതമാണ്. ചില ആളുകളെ അത് കാര്യമായി ബാധിക്കുന്നില്ലെങ്കിലും  മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഏതെങ്കിലും ഒരു എമർജൻസി ഇൻഷുറൻസ് പ്ലാൻ എടുക്കുന്നതിലൂടെ സ്വയം പരിരക്ഷിക്കാൻ ആളുകൾക്ക് കഴിയും.

നവംബറിലുണ്ടായ കനത്ത മഴ അബട്ട്സ്ഫോർഡ്, ചില്ലിവാക്ക്, ഹോപ്പ്, മെറിറ്റ്, പ്രിൻസ്റ്റൺ എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിൽ ഗുരുതമായ വെള്ളപ്പൊക്കം ഉണ്ടാക്കുകയും  മണ്ണിടിച്ചിലുകൾക്ക് കാരണമാകുകയും ചെയ്തു. ഇതേതുടർന്ന് ലോവർ മെയിൻലാൻഡിനെ ബി.സി.യുമായി ബന്ധിപ്പിക്കുന്ന എല്ലാ റൂട്ടുകളും അടച്ചിരുന്നു. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾക്ക്  എമർജൻസി പ്ലാനുകൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

സർവേ അനുസരിച്ച്, 85 ശതമാനം ബ്രിട്ടീഷ് കൊളംബിയക്കാരും ഈ വർഷം വീണ്ടും കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമെന്ന് ആശങ്കാകുലരാണ്. ആശങ്കകൾ ലഘൂകരിക്കാനുള്ള ഒരു പ്രധാന മാർഗമാണ് അടിയന്തര തയ്യാറെടുപ്പ് എന്ന് കെയൻസ് പറയുന്നു.