കാൽഗറിയിലും സമീപ പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി എൻവയോൺമെന്റ് കാനഡ. നോർഡെഗ് മുതൽ വാട്ടർടൺ വരെയുള്ള പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെയോടെ കുറഞ്ഞത് 50 മില്ലീമീറ്ററും ഫൂട്ട്ഹിൽ മേഖലയിൽ 100 മില്ലീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു. കനനാസ്‌കിസ് മേഖലയിലാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നതെന്ന് ഏജൻസി പറയുന്നു.
2013 ജൂണിൽ, കനത്ത മഴയിൽ പർവതത്തിലെ മഞ്ഞുപാളികൾ പെട്ടെന്ന് ഉരുകിയത് മൂലം 6 ബില്യൺ ഡോളറിലധികം നാശനഷ്ടങ്ങൾ സംഭവിച്ച വെള്ളപ്പൊക്കമാണ് കാൽഗറിയിൽ ഉണ്ടായത്.