ബീ.സിയിൽ ഹോം ഗ്യാസ് ബില്ലുകൾ പ്രതിമാസം 14 ഡോളർ വരെ വർദ്ധിക്കുന്നു

By: 600007 On: Jun 12, 2022, 9:34 PM

ജൂലൈ 1 മുതൽ, മെയിൻലാൻഡിലും വാൻകൂവർ ഐലന്റിലും ഹോം ഗ്യാസ് നിരക്കുകൾ ഒരു ഗിഗാജൂളിന് (GJ) 1.4 ഡോളർ വരെ വർധിക്കുന്നു. പുതിയ നിരക്കനുസരിച്ച്  മെയിൻലാൻഡിലും വാൻകൂവർ ഐലന്റിലും ഒരു മാസത്തെ ഗ്യാസ് ബിൽ ഏകദേശം 11 ഡോളറും ഫോർട്ട് നെൽസണിൽ 14 ഡോളറും വർദ്ധിക്കുമെന്ന് ഫോർട്ടിസ്ബീ.സി അറിയിച്ചു.  ബിസി യൂട്ടിലിറ്റീസ് കമ്മീഷൻ നിരക്ക് വർദ്ധനവിന് അംഗീകാരം നൽകി.

നിലവിലെ ആഗോള വിപണി സാഹചര്യങ്ങളുടെ ഫലമായി ഗ്യാസിന്റെ വില കൂടിയതനുസരിച്ചാണ് നിരക്ക്  വർദ്ധനവെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്  കാനഡയിലും അന്താരാഷ്ട്ര തലത്തിലും പ്രകൃതി വാതകത്തിന് ഇപ്പോൾ ഉള്ളതെന്ന് ഫോർട്ടിസ്ബീ.സി   എനർജി സപ്ലൈ ആൻഡ് റിസോഴ്‌സ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് ജോ മസ്സ മാധ്യമങ്ങളോട് പറഞ്ഞു.