കാൽഗറിയിൽ സ്‌കൂളിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിക്കാൻ ശ്രമം

By: 600007 On: Jun 12, 2022, 9:09 PM

  

 

കാൽഗറിയിൽ സ്‌കൂളിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിക്കാൻ ശ്രമം നടന്നതായി ആർ.സി.എം.പി. കാറിനകത്ത് ഒരു കുട്ടിയുമുണ്ടായിരുന്നു. സൗത്ത് വെസ്റ്റ് കാൽഗറിയിലെ ടേണർ വാലി സ്കൂളിന് പുറത്ത് വെള്ളിയാഴ്ച രാവിലെ 8:30 ഓടെയാണ് സംഭവം നടന്നതെന്ന് ആർസിഎംപി അറിയിച്ചു.  40 വയസ് പ്രായം തോന്നിക്കുന്ന മോഷ്ടാവ് പാർക്ക് ചെയ്തിരുന്ന കാർ തുറക്കാൻ ശ്രമിച്ചതായി പോലീസ് പറയുന്നു. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നില്ല.

മോഷ്ടാവിനെ അവസാനമായി കണ്ടത് ടേണർ വാലി യുണൈറ്റഡ് ചർച്ചിന് സമീപമുള്ള ഒരു ലെയ്‌ൻ വേയിലൂടെ നടന്നുപോകുന്നതായാണെന്നും സ്‌കൂളിന്റെയും പള്ളിയുടെയും സമീപത്ത് താമസിക്കുന്നവർ സി.സി.ടി.വി  ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് ആവശ്യപ്പെടുന്നു. അതോടൊപ്പം തന്നെ വാഹനങ്ങൾ നിർത്തിയിടുമ്പോൾ ഡോറുകൾ ലോക്ക് ചെയ്യാനും പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തുന്നു.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരമോ, സി.സി.ടി.വി, ഡാഷ് ക്യാം ദൃശ്യങ്ങളോ ഉള്ളവർ ടർണർ വാലി ആർ.സി.എം.പിയെ (403)-933-4262 എന്ന നമ്പറിറിലോ  1-800-222-8477 എന്ന നമ്പറിൽ ക്രൈം സ്‌റ്റോപ്പേഴ്‌സ് നമ്പറിലോ ബന്ധപ്പെടുവാൻ പോലീസ് അഭ്യർത്ഥിച്ചു.