തൊഴിലന്വേഷകർക്ക് അവസരങ്ങളുമായി കാൽഗറി കരിയർ ഫെയർ 

By: 600007 On: Jun 12, 2022, 8:35 PM

വാർഷിക കാൽഗറി കരിയർ ഫെയറും, ട്രെയിനിങ് എക്‌സ്‌പോയും ജൂൺ 13 തിങ്കളാഴ്ച ടെലസ് കൺവെൻഷൻ സെന്ററിൽ നടക്കും. വിവിധ കോളേജുകൾ, യൂണിവേഴ്സിറ്റികൾ, എനർജി കമ്പനികൾ ഉൾപ്പെടെ 40-ലധികം പ്രദർശകർ പരിപാടിയിൽ പങ്കെടുക്കും. കാൽഗറിയിലെ തൊഴിൽ അവസരങ്ങളുള്ള കമ്പനികളുമായി തൊഴിലന്വേഷകരെ ബന്ധിപ്പിക്കുക എന്നതാണ് കരിയർ ഫെയറിന്റെ പ്രഥമ ലക്ഷ്യം. പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനുള്ള വിവരങ്ങൾ നൽകുവാൻ  ഒന്നിലധികം പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളും കരിയർ ഫെയറിന്റെ ഭാഗമാകുന്നുണ്ട്.

 ജൂൺ 13 തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് കരിയർ ഫെയർ നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.  ഇവന്റിൽ പ്രവേശിക്കുവാൻ വാക്സിനേഷൻ തെളിവ് കാണിക്കേണ്ട ആവശ്യമില്ലെങ്കിലും മാസ്ക് ധരിക്കുവാൻ സംഘാടകർ പ്രോത്സാഹിപ്പിക്കുന്നു. കരിയർ ഫെയറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.eventbrite.ca/e/calgary-career-fair-and-training-expo-canada-june-13-2022-tickets-249719647187?aff=CalgaryWebsiteJune2022 എന്ന ലിങ്കിൽ ലഭ്യമാണ്.