2023 ഡിസംബറോടെ കാനഡയിലെ ഭവന വില 15 ശതമാനം കുറയുമെന്ന് റിപ്പോർട്ട്

By: 600007 On: Jun 12, 2022, 5:26 AM

പണപ്പെരുപ്പം തടയുന്നതിനായി ബാങ്ക് ഓഫ് കാനഡ നിരക്കുകൾ വർധിപ്പിക്കുന്നത് തുടരുന്നതിനാൽ, 2023 അവസാനത്തോടെ കാനഡയിലെ ഭവന വില 15 ശതമാനം കുറയുമെന്ന് റിപ്പോർട്ടുകൾ.   

കാനഡയിലെ ഒരു വീടിന്റെ ശരാശരി വില രണ്ട് വർഷത്തിനിടെ 50 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 2022 ഫെബ്രുവരിയിൽ 790,000 ഡോളറിലെത്തിയിരുന്നു. 2023 ഡിസംബറോടെ കാനഡയിലെ വീടിന്റെ ശരാശരി വില ഏകദേശം 675,000 ഡോളറായി കുറയുമെന്ന് ഡെസ്ജാർഡിൻസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് ഉയർത്താൻ തുടങ്ങിയത് മുതൽ, കാനഡയിലെ ഭവന വിലകൾ ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ട്. വീടുകളുടെ ശരാശരി വില, 2022 മാർച്ചിൽ 2.6 ശതമാനവും ഏപ്രിലിൽ 3.8 ശതമാനവും കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2019 ഡിസംബറിൽ 530,000 ഡോളറായിരുന്നു കാനഡയിലെ ഒരു വീടിന്റെ ശരാശരി വില.

കുതിച്ചുയുരുന്ന പണപ്പെരുപ്പത്തെ ചെറുക്കൻ ബാങ്ക് ഓഫ് കാനഡ ജൂലൈയിൽ വീണ്ടും പലിശ ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിഗതികൾ മോശമാവുകയാണെങ്കിൽ പലിശ നിരക്ക് 3.0 ശതമാനം വരെ ഉയർത്തേണ്ടി വരുമെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം കഴിഞ്ഞയാഴ്ച് സൂചിപ്പിച്ചിരുന്നു.