കുതിച്ചുയരുന്ന ഇന്ധന വിലയെ തുടർന്ന് ക്യൂബെക്കിലെ ടാക്സി നിരക്കുകൾ സെപ്റ്റംബർ മുതൽ വർദ്ധിപ്പിക്കുമെന്ന് കമ്മീഷൻ ഡെസ് ട്രാൻസ്‌പോർട്‌സ് ഡു ക്യൂബെക്ക് വെള്ളിയാഴ്ച അറിയിച്ചു. സെപ്റ്റംബർ മുതൽ മിനിമം ചാർജ് 4 ഡോളർ 10 സെന്റും ഒരു കിലോമീറ്ററിന്റെ ചാർജ് 2.05 ഡോളറുമാവുമെന്ന് അധികൃതർ അറിയിച്ചു നിലവിലെ മിനിമം ചാർജ് 3.5 ഡോളറും ഒരു കിലോമീറ്ററിന്റെ ചാർജ് 1 ഡോളർ 75 സെന്റുമാണ്. അതോടൊപ്പം രാത്രി 11 മണിമുതൽ രാവിലെ 5 മണി വരെ മിനിമം ചാർജ് 4.7 ഡോളറും കിലോമീറ്റർ ചാർജ് 2.35 ഡോളറുമായി വർദ്ധിക്കും.