ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു

By: 600002 On: Jun 11, 2022, 8:01 PM

പ്രമുഖ ബാലസാഹിത്യകാരി വിമല മേനോന്‍ അന്തരിച്ചു. 76 വയസായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.  
 
21 വര്‍ഷം തിരുവനന്തപുരം ചെഷയര്‍ഹോമിന്റെ സെക്രട്ടറിയായി വിമല മേനോൻ പ്രവർത്തിച്ചു. അമ്മു കേട്ട ആനക്കഥകള്‍, മന്ദാകിനിയുടെ വാക്കുകള്‍, മന്ദാകിനി പറയുന്നത് മുതലായവയാണ് പ്രശസ്ത കൃതികൾ.