ആക്രമണ ഭീഷണി; ഓട്ടവയിലെ പാർലമെന്റ് ഹിൽ അടച്ചു

By: 600007 On: Jun 11, 2022, 7:55 PM

സംശയാസ്‌പദമായ ആക്രമണ ഭീഷണിയെത്തുടർന്ന് പോലീസ് ഓപ്പറേഷന്റെ ഭാഗമായി ഓട്ടവയിലെ പാർലമെന്റ് താൽക്കാലികമായി ഹിൽ അടച്ചു. അന്വേഷണം നടക്കുന്നതായും ശനിയാഴ്ച ഉച്ചതിരിഞ്ഞ് പാർലമെന്റ് ഹിൽ സന്ദർശിക്കുന്നത് ഒഴിവാക്കുവാനും ഓട്ടവ പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിക്കുന്നു.

ശനിയാഴ്ച രാവിലെ സെനറ്റർമാർക്കും എംപിമാർക്കും പാർലമെന്ററി പ്രൊട്ടക്റ്റീവ് സർവീസ് (പിപിഎസ്) അയച്ച ഇമെയിലിൽ , സംശയാസ്‌പദമായ ആക്രമണ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. തുടർന്ന് പാർലമെന്റ് ഹിൽ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും പോലീസ് നടപടിയുടെ ഭാഗമായി പാർലമെന്റ് ഹില്ലിന് സമീപമുള്ള പ്രദേശത്തെ നിരവധി സ്ട്രീറ്റുകൾ താൽകാലികമായി അടച്ചിരിക്കുകയാണ്.