വിദ്യാഭ്യാസമുണ്ടെന്ന കാരണം കൊണ്ട് സ്ത്രീകളെ ജോലിക്കുപോകാൻ നിര്‍ബന്ധിക്കരുത്; ബോംബെ ഹൈക്കോടതി

By: 600002 On: Jun 11, 2022, 7:43 PM

വിദ്യാഭ്യാസമുണ്ട് എന്ന കാരണത്താൽ സ്ത്രീകളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും ബലം പ്രയോഗിച്ച്ജോലിക്കയയ്ക്കരുതെന്നും ബോംബെ ഹൈക്കോടതി. ജോലിക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സമ്പൂര്‍ണ അവകാശം  സ്ത്രീകള്‍ക്കാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. 
 
ഏതെങ്കിലും ഒരു ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് യോഗ്യത ഉണ്ടെങ്കിലും ഇല്ലെങ്കിലും ജോലിക്ക് പോകണമോ വേണ്ടയോ എന്നത് ആ സ്ത്രീയുടെ മാത്രം തീരുമാനമാണെന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ വ്യക്തമാക്കി. വീട്ടിലെ സ്ത്രീ കുടുംബത്തിനായി സാമ്പത്തികമായി സംഭാവന നല്‍കണമെന്നത് ഇവിടുത്തെ സമൂഹം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.