അമേരിക്കയിൽ പ്രവേശിക്കുന്നതിന് കൊവിഡ് പരിശോധന ആവശ്യമില്ല

By: 600084 On: Jun 11, 2022, 4:29 PM

പി പി ചെറിയാൻ, ഡാളസ്

ഡാളസ് :അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനു വിമാന യാത്രക്കാര്‍ക്കു 24 മണിക്കൂർ മുൻപുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന നിർത്തൽ ചെയ്യുന്നതായി ബൈഡൻ ഭരണകൂടം അറിയിച്ചു.  ജൂൺ 12 ഞായറാഴ്ച മുതലായിരിക്കും ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. ഡിസംബർ മുതലാണ് പരിശോധന കര്ശനമാക്കിയിരുന്നത്.

യൂറോപ്പ് ഉൾപ്പെടെ പ്രധാന രാജ്യങ്ങളിൽ നേരത്തേതന്നെ പരിശോധന നിർത്തൽ ചെയ്തിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കപ്പെടുന്നുണ്ടെങ്കിലും അമേരിക്കയില്‍ കൊവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണത്തില്‍ ഈ അടുത്ത ദിവസങ്ങളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

ഇന്ത്യയിലും കൊവിഡ് കേസുകള്‍ സാവകാശം ഉയരുന്നു. സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൊവിഡ് പരിശോധന വേണ്ടെന്നുതന്നെയാണ് അമേരിക്കൻ സർക്കാറും സി ഡി സി യും തീ രുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും വരുന്നവർക്ക് ഇതു കൂടുതൽ ആശ്വാസം പകരുന്നു. തൊണ്ണൂറു ദിവസങ്ങൾക്കു ശേഷം സ്ഥിതിഗതികൾ പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് സി ഡി സി വ്യക്തമാക്കിയിട്ടുണ്ട്.