ജോലിക്കുപോകാൻ നിർബന്ധിച്ച ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

By: 600002 On: Jun 11, 2022, 12:47 PM

ഭാര്യ നിരന്തരം ജോലിക്കുപോകാൻ നിർബന്ധിച്ചതിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്നതിനു ശേഷം യുവാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശി വിഭ്‌ഹോര്‍ സാഹു(30)വാണ് ഭാര്യ റിതു(23)വിനെ കൊലപ്പെടുത്തിയശേഷം  ജീവനൊടുക്കിയത്. ഡ്രൈവറായ വിഭ്‌ഹോര്‍ സാഹു കഴിഞ്ഞ 15 ദിവസമായി ജോലിക്ക് പോകാത്തതിനെ ഭാര്യ നിരന്തരം ചോദ്യം ചെയ്യുകയും ജോലിക്ക് പോകാൻ ഇയാളെ നിർബന്ധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം  ഇക്കാര്യം ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റത്തിലേർപ്പെടുകയും വിഭ്‌ഹോര്‍ കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ ജീവനൊടുക്കി.