ആൽബെർട്ടയിൽ ടോ ട്രക്കുകളിൽ നീല ഫ്ലാഷിങ് ലൈറ്റുകൾ ഉപയോഗിക്കാൻ അനുമതി

By: 600002 On: Jun 11, 2022, 11:56 AM

ആൽബെർട്ടയിലെ ടോ ട്രക്ക് വാഹനങ്ങൾ ദൂരെ നിന്നും കൂടുതൽ വ്യക്തമായി കാണുന്നതിനായി നീല ഫ്ലാഷിങ് ലൈറ്റുകൾ ഉപയോഗിക്കാൻ ജൂൺ 30 മുതൽ അനുമതി നൽകി ഗവണ്മെന്റ്. സാധാരണയായി  പോലീസ് വാഹനങ്ങളിൽ മാത്രമാണ് നീല ഫ്ലാഷിങ് ലൈറ്റുകൾ ഉപയോഗിക്കാറുള്ളത്. ലെഡുക്ക് ബ്യുമൊണ്ട് എം.എൽ.എ ബ്രാഡ് റഥർഫോർഡ്  ഈ ആശയം സംബന്ധിച്ച് ഏപ്രിലിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് നീല ഫ്ലാഷിങ് ലൈറ്റുകൾ ഉപയോഗിക്കാൻ പ്രവിശ്യ അനുവാദം നൽകിയിരിക്കുന്നത്.  വണ്ടിയോടിക്കുന്നവർക്ക് ടോ ട്രക്കുകൾ കാണാൻ കഴിയാതെ വരുന്നതിനെ തുടർന്ന് അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യം പരിഗണിച്ച് ഒരു വർഷത്തേക്കുള്ള പൈലറ്റ് പ്രൊജക്റ്റായി ടോ ട്രക്ക് ഓപ്പറേറ്റർമാരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചാണ് പുതിയ നിയമം നടപ്പാക്കുന്നത്.