എയർപോർട്ടുകളിലെ റാൻഡം കോവിഡ് ടെസ്റ്റുകൾ താൽക്കാലികമായി നിർത്തി കാനഡ

By: 600002 On: Jun 11, 2022, 6:10 AM

എയർപോർട്ടുകളിലെ റാൻഡം കോവിഡ് ടെസ്റ്റുകൾ താൽക്കാലികമായി നിർത്തി കാനഡ. ജൂൺ 11 മുതൽ വാക്‌സിനേറ്റഡ് ആയ യാത്രക്കാർക്കുള്ള നിർബന്ധിത റാൻഡം ടെസ്റ്റുകൾ നിർത്തിവയ്ക്കുമെന്ന് ഫെഡറൽ ഗവണ്മെന്റ് അറിയിച്ചു. വാക്‌സിനേഷൻ എടുക്കാത്ത യാത്രികർക്കുള്ള പരിശോധന തുടരും. ജൂലൈ 1 മുതൽ, പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത യാത്രക്കാർക്ക്‌ ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും ഓഫ്-സൈറ്റായി ആയിരിക്കും നടത്തുക.

വിമാനത്താവളങ്ങളിലെ, പ്രത്യേകിച്ച് ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിലെ നീണ്ട ലൈനുകൾക്കും കാലതാമസത്തിനും ഇടയിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഫെഡറൽ ഗവൺമെന്റിനോട് ആവശ്യപ്പെട്ട് യാത്രാ, വ്യോമയാന മേഖലയിൽ നിന്നുള്ള സമ്മർദ്ദം വർധിച്ചതിന് ശേഷമാണ് ഗവണ്മെന്റിന്റെ തീരുമാനം. സമ്മർ സീസണിൽ തിരക്ക് വർദ്ധിക്കുന്നത് കണക്കിലെടുത്ത്  കാലതാമസം കുറയ്ക്കുന്നതിനുള്ള പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനായി വിമാനത്താവളങ്ങൾ, എയർലൈനുകൾ, ബാഗേജ് ഹാൻഡ്‌ലർമാർ, മറ്റ് പങ്കാളികൾ എന്നിവയുമായി ചേർന്ന് കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് ട്രാൻസ്‌പോർട്ട് കാനഡ വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

എയർപോർട്ടുകളുടെ, പ്രത്യേകിച്ച് ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിലെ നീണ്ട നിരയെയും കാലതാമസത്തെയും തുടർന്ന് എയർ കാനഡയുടെ പല ഫ്ലൈറ്റ്കളും ക്യാൻസൽ ചെയ്യപ്പെട്ടിരുന്നു.